നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ മന്ത്രസിദ്ധിയുള്ള മഹാപണ്ഡിതനായ ഒരു മഹാത്മാവ് ജീവിച്ചിരുന്നു. കൊച്ചുപവതി എന്ന നാമദേയത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ശിവ ഭക്തനായ ഇദ്ദേഹം ആജീവാനന്ദം ബ്രഹ്മചാരിയായിതന്നെ കഴിഞ്ഞിരുന്നു. തൻ്റെ അത്ഭുദ സിദ്ധികളും സല്കര്മങ്ങളും കൊണ്ട് തന്നെ ആശ്രയിക്കുന്നവരുടെ മഹാരോഗങ്ങളെയും മനോരോഗങ്ങളെയും
ഇദ്ദേഹം ഭേദമാക്കിയിരുന്നു. തൻ്റെ ഇഷ്ടദേവത ആയ ചാമുണ്ഡേശ്വരി
ദേവിയെ ഉപാസിച് ഒരു സിദ്ധനായി ദേവതാസാ രുപ്യം പ്രാപിച്ച ശ്രീ കൊച്ചുപവതി ജനഹൃദയങ്ങളിൽ മന്ത്രമൂർത്തിയായി മാറി.
ഭക്തജനങ്ങൾ അദ്ദേഹത്തെ ഭയഭക്തിബഹുമാനപൂർവ്വം 'പോറ്റി' എന്നാണ് വിളിക്കുന്നത്. അമ്പലത്തിൽ നടന്നിട്ടുള്ള ദേവപ്രശ്നങ്ങളിൽ
ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ട്. പിൽക്കാലത്തു ദേവദാസാരൂപ്യം പ്രാപിച്ച പോറ്റിയെയും ഉപാസനാമൂർത്തിയായ ചാമുണ്ഡി ദേവിയെയും ആരാധിക്കുവാനായി
ഇവിടെ ഒരു തനിമരവും തെക്കതും സ്ഥാപിച്ചു. വരിക്കപ്ലാവിൻറെ കാതലിൽ രൂപം കൊത്തി ദേവതാ ആവാഹനം നടത്തി സ്ഥാപിച്ചിട്ടുള്ളതായിരുന്നു തനിമരം.
ഇപ്പോൾ ക്ഷേത്രവിധി പ്രകാരം ആകർഷകമായ പുതിയ ക്ഷേത്രങ്ങൾ നിർമ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തുകയുണ്ടായി. തനിമരത്തിനു പകരം പോറ്റിയുടെ രൂപം
വരിക്കപ്ലാവിൽ കൊത്തിയെടുത്തുള്ള വിഗ്രഗപ്രതിഷ്ഠയാണ് നടത്തിയത്. ഈ ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ ഏവരും പ്രാര്ഥിച്ചുവരുന്നു. വിദൂരദൂരങ്ങളിൽനിന്നുപോലും
അനേകർ ചൊവ്വ, വെള്ളി ദിനങ്ങളിൽ ഇവിടെ എത്തിച്ചേർന്ന് തങ്ങളുടെ കഷ്ട്ടനഷ്ട്ട ദുരിതങ്ങൾ പോറ്റിയുടെ തിരുനടയിൽ പ്രാർത്ഥനയായി അർപ്പിച്ചു പരിഹാരം തേടുന്നു.
ശ്രീ കൊച്ചുഭഗവതി ക്ഷേത്ര സന്നിധിയിൽ ഉള്ളുരുകിപ്രാർത്ഥിച്ചാൽ രോഗപീഡകളാലും ബാധകളാലും
ദുരിതമനുഭവിക്കുന്നവർക്ക് സൗഖ്യം ലഭിക്കുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.