'പ്രശസ്തവും അതിപുരാതനവുമായ പുണ്യക്ഷേത്രമാണ് പ്ളാമൂട്ടുക്കട ശ്രീ കൊച്ചു ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് മൂന്ന് നൂറ്റാണ്ടിനുമേൽ പഴക്കമുണ്ടെന്നാണ് പഴമക്കാരുടെ പക്ഷം. ശ്രീ ചാമുണ്ഡി ദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ. മന്ത്രമൂർത്തി (പോറ്റി) യാണ് മറ്റൊരു പ്രധാന പ്രതിഷ്‌ഠ. ഉപദേവതമാരായി യക്ഷിയമ്മ, ഗണപതി, മാടൻതമ്പുരാൻ, ബ്രന്മരക്ഷസ്, കരിംകാളി, നാഗദേവദതമാർ എന്നീ പ്രതിഷ്‌ഠകളുമുണ്ട്. പ്രധാന പ്രതിഷ്‌ഠ ചാമുണ്ഡി ദേവിയാണെങ്കിലും ക്ഷേത്രം അറിയപ്പെടുന്നത് ദേവിയുടെ ഉപാസകനായിരുന്ന ശ്രീ കൊച്ചുഭഗവതി പോറ്റിയുടെ പേരിലാണ്. നാനാജാതിമതസ്തരും ഇവിടെ വന്നു പ്രാർത്ഥിച്ച് സങ്കടമുക്തി തേടുന്നു എന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും നിരവധി ഭക്തർ ഇവിടെവന്ന് ആരാധന നടത്താറുണ്ട്. ഇവിടെ എത്തുന്ന ഭക്ക്തർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുവാൻ ക്ഷേത്ര ഭരണസമിതി പ്രേത്യകം ശ്രദ്ധിക്കുന്നു.....................'
Mountains
ക്ഷേത്രമേൽശാന്തി
ശ്രീ.സാബു ശാന്തി
ചേർത്തല
Lights
ക്ഷേത്രാചാര്യൻ
പറവൂർ ശ്രീ. രാകേഷ് തന്ത്രികൾ

വിശേഷാൽ ചടങ്ങുകൾ പൂജകൾ

  • പൗർണ്ണമി നാളിൽ പൊങ്കാല ഐശ്വര്യ പൂജ

  • ആയില്യം നാളിൽ പ്രത്യേക നാഗരൂട്ട്


  • തുലാം മാസത്തിലെ ആയില്യത്തിന് (മണ്ണാറശാല ആയില്യം) വിശേഷാൽ നാഗരൂട്ട്


  • വെള്ളിയാഴ്ചതോറും നെയ്‌വിളക്ക് സമർപ്പണം


  • ഞായറാഴ്ചതോറും വൈകിട്ട് 5.00 മുതൽ 6.00 വരെ നാരങ്ങാവിളക്ക് സമർപ്പണം


  • കർക്കിടക മാസം രാമായണമാസമായി ആചരിക്കുന്നു.


  • എല്ലാദിവസവും സർവ്വദോഷ നിവാരണത്തിനായി വിശേഷാൽ ഗണപതിഹോമവും രാമായണ പാരായണവും


  • എല്ലാ മണ്ഡലകാലവും 41 ദിവസത്തെചിറപ്പ് മഹോത്സവം


  • ചിങ്ങമാസത്തിൽ വിനായക ചതുർത്ഥി ആഘോഷം (കൂട്ട ഗണപതിഹോമം)


  • മഹാനവമി വിജയദശമിക്ക് വിശേഷാൽ പൂജയും വിദ്യാരംഭവും


  • കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചകൊണ്ട് അവസാനിക്കുന്നവിധം 7 ദിവസങ്ങളിലായി നടക്കുന്ന വാർഷിക മഹോത്സവം


  • മിഥുനമാസത്തിലെ അനിഴം നാളിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം


  • നമ്മെ വിട്ടുപിരിഞ്ഞവർ

    ക്ഷേത്ര സമുച്ചയത്തിനായി ആസ്ഥാനഭൂമി
    ട്രുസ്ടിനു വിട്ടുനൽകിയ നാച്ചിവിളാകത്തു
    ശ്രീ കേശവപ്പണിക്കർ
    Office Bearers

    ക്ഷേത്ര ഭാരവാഹികൾ

    ശ്രീ കെ.കൃഷ്ണൻതമ്പി
    (രക്ഷാധികാരി)

    ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ

    Office Bearers

    ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

    Notice

    Click Here